പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഗണേഷ് കുമാറിനെതിരെ ശരണ്യ മനോജ് ?; നിര്‍ദേശവുമായി കൊടിക്കുന്നില്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, March 9, 2021

കൊല്ലം : പത്തനാപുരം നിയോജക മണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാറിനെതിരെ ബന്ധു കൂടിയായ ശരണ്യ മനോജിനെ പരിഗണിക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഈ നീക്കത്തിന് പിന്നില്‍. ഗണേഷിനെതിരെ ബന്ധുവിനെ മല്‍സരിപ്പിക്കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

കേരള കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ശരണ്യ മനോജ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സോളാര്‍ കേസില്‍ പരാതിക്കാരിയെക്കൊണ്ട് നിരന്തരം മൊഴി മാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയും ആണെന്ന് ശരണ്യ മനോജ് ആരോപിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണ്. ഗണേഷ് കുമാറാണ് ഇതിന് പിന്നിലെന്നും ശരണ്യ മനോജ്  ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല അടക്കം നിരവധി പേര്‍ പത്തനാപുരം സീറ്റിനായി മല്‍സരരംഗത്തുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ട്

×