ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ച് നടി ശരണ്യ; ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നതായി താരത്തിന്റെ അമ്മ; വീഡിയോ

author-image
admin
Updated On
New Update

publive-image

സൂപ്പര്‍ഹിറ്റ് സിനിമയായ 'ഛോട്ടാ മുംബൈ'യടക്കം നിരവധി സിനി-സീരിയലുകളില്‍ അഭിനയിച്ച നടി ശരണ്യ ശശി ഏറെ നാളായി പ്രേക്ഷകമനസുകളില്‍ ഒരു നോവായിരുന്നു. ട്യൂമറിനുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരം തളര്‍ന്നുപോയിരുന്നു. എന്നാല്‍ ശരണ്യ വീണ്ടും നടന്നുതുടങ്ങിയതായി വ്യക്തമാക്കുന്ന ഏറെ സന്തോഷം പകരുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

Advertisment

ശരണ്യയ്‌ക്കൊപ്പം അമ്മ ഗീതയുമുണ്ട്. കോതമംഗലം നെല്ലിക്കുഴി പീസ് വാലി ആശുപത്രിയിലാണ് ശരണ്യയുടെ ഫിസിയോതെറാപ്പി നടക്കുന്നത്. ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’-ശരണ്യയുടെ അമ്മ പറയുന്നു.

https://www.facebook.com/NazarMaanu12/videos/1449051235483536/?t=281

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും സ്ഥിതി ഗുരുതരമാവുകയും ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു.

Advertisment