“സാ​ർ, സ്ത്രീ​ക​ൾ​ക്ക് അ​പ​മാ​നം വ​രു​ത്തി​വ​ച്ച ഈ ​നാ​റി​യെ കൊ​ന്നു​ക​ള​യ​ണം… കാ​മു​ക​ന്‍റെ കൂ​ടെ പൊ​റു​ക്കാ​ൻ പോ​യ്ക്കോ​ടീ, കു​ഞ്ഞി​നെ പോ​റ്റാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളി​ല്ലാ​തെ ദുഃ​ഖി​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് നി​ന്‍റെ കു​ഞ്ഞി​നെ കൊ​ടു​ത്തൂ​ടെ…’ ; ശരണ്യയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നടന്ന സംഭവങ്ങള്‍…

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, February 19, 2020

ക​ണ്ണൂ​ർ : ക​ട​ൽ​ത്തീ​ര​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ഞ്ഞി​നെ എ​റി​ഞ്ഞു​കൊ​ല​പ്പെ​ടു​ത്തി​യ ത​യ്യി​ൽ കൊ​ടു​വ​ള്ളി ഹൗ​സി​ൽ ശ​ര​ണ്യ​യെ (22) പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഏ​റെ രോ​ഷ​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്.

“സാ​ർ, സ്ത്രീ​ക​ൾ​ക്ക് അ​പ​മാ​നം വ​രു​ത്തി​വ​ച്ച ഈ ​നാ​റി​യെ കൊ​ന്നു​ക​ള​യ​ണം… കാ​മു​ക​ന്‍റെ കൂ​ടെ പൊ​റു​ക്കാ​ൻ പോ​യ്ക്കോ​ടീ, കു​ഞ്ഞി​നെ പോ​റ്റാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളി​ല്ലാ​തെ ദുഃ​ഖി​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് നി​ന്‍റെ കു​ഞ്ഞി​നെ കൊ​ടു​ത്തൂ​ടെ…’

ഇ​ത് രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ​യും സ​ങ്ക​ട​ത്തി​ന്‍റെ​യും വാ​ക്കു​ക​ളാ​ണ്.

ആ​ദ്യം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട ക​ട​ൽ​ത്തീ​ര​ത്തെ ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് കൊ​ണ്ടു​വ​ന്ന​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി പോ​ലീ​സി​നോ​ട് ശ​ര​ണ്യ പ​റ​ഞ്ഞു​കൊ​ടു​ത്തു.

കു​ഞ്ഞി​നെ എ​റി​ഞ്ഞ സ്ഥ​ലം ക​ട​ൽ​ക്ക​ര​യി​ൽ നി​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ന​ന്നെ പാ​ടു​പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു.

×