‘അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം’ ! വേദനയോടെ ശരണ്യയുടെ അമ്മ

Monday, March 22, 2021

വീണ്ടും ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതോടെ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയനടി ശരണ്യ ശശിധരന്‍. ശരണ്യയുടെ സിറ്റി ലൈറ്റ്‌സ് എന്ന യൂ ട്യൂബ് ചാനലിലൂടെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.’– വേദനയോടെ അമ്മ പറയുന്നു.

സീരിയൽ ലോകത്ത് തിളങ്ങി നിന്ന ശരണ്യയെ 2012 മുതലാണ് ബ്രെയിൻ ട്യൂമർ വേട്ടയാടാൻ ആരംഭിച്ചത്. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. 2019 ൽ ചെയ്ത ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റു നടക്കാനുള്ള സ്ഥിതിയിലേക്കെത്തിയത്.

×