ഡൽഹി : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു ബിജെപിയോടൊപ്പം കൂടില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണു പവാർ നിലപാടു വ്യക്തമാക്കിയത്.
/sathyam/media/post_attachments/v1Mb5ALufSn5FPEKvbQB.jpg)
‘ബിജെപിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യമേ ഉയരുന്നില്ല. ഞങ്ങൾ കോൺഗ്രസുമായി ചർച്ചയിലാണ്’– പവാർ പറഞ്ഞു. കൂടുതൽ വിഷയങ്ങളിൽ ചർച്ച ആവശ്യമുണ്ടെന്നും ഇതുവരെ സഖ്യരൂപീകരണത്തിൽ തീരുമാനം ആയിട്ടില്ലെന്നുമാണ് 45 മിനിറ്റ് കൂടിക്കാഴ്ചയ്ക്കുശേഷം പവാർ പ്രതികരിച്ചത്.
ബിജെപി– ശിവസേന സഖ്യത്തിനു പുതിയ ഫോർമുലയുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാലെ രംഗത്തെത്തി. ‘സേനാ നേതാവ് സഞ്ജയ് റാവുത്തുമായി സംസാരിച്ചിരുന്നു. ബിജെപിക്കു മൂന്നു വർഷവും സേനയ്ക്കു രണ്ടു വർഷവും വീതം മുഖ്യമന്ത്രി പദം പങ്കുവയ്ക്കാമെന്നു ഞാൻ നിർദേശിച്ചു. ബിജെപി സമ്മതിച്ചാൽ ഇതേപ്പറ്റി ആലോചിക്കാമെന്നാണു സേന അറിയിച്ചത്’– അത്തെവാലെ പറഞ്ഞു.