New Update
Advertisment
ചെന്നൈ: നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നു. രാവിലെ ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫിസിലെത്തി കമല്‍ഹാസനെ കണ്ടശേഷമാണ് മുന്നണിമാറ്റം പ്രഖ്യാപിച്ചത്.
സീറ്റ് വിഭജന ചര്‍ച്ചയ്ക്കുപോലും വിളിക്കാതെ അപമാനിച്ചതോടെയാണ് എന്‍ഡിഎ വിട്ടതെന്നു ശരത് കുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ശരത് കുമാര്‍ വ്യക്തമാക്കി. മുന്‍ അണ്ണാ ഡിഎംകെ നേതാവും എംഎല്‍എയുമായിരുന്ന പഴ കറുപ്പയ്യയും എംഎന്‍എമ്മില്‍ ചേര്‍ന്നു.