ചെക്ക് കേസില്‍ നടന്‍ ശരത് കുമാറിനും ഭാര്യ രാധികക്കും ഒരു വര്‍ഷം തടവ്

New Update

ചെന്നൈ : നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശരത് കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത് കുമാറിനും ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ച് ചെന്നൈ പ്രത്യേക കോടതി. ചെക്ക് കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും എതിരായ നടപടി.

Advertisment

publive-image

2019ല്‍ താരദമ്പതികള്‍ക്ക് എതിരായ രണ്ട് ചെക്ക് കേസുകളില്‍ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സിനിമകളുടെ നിര്‍മ്മാണത്തിനായി പണം കടം കൊടുക്കുന്ന സ്ഥാപനമായ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വലിയൊരു തുക ശരത് കുമാറും രാധികയും ലിസ്റ്റിന്‍ സ്റ്റീഫനും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി 2014ല്‍ വാങ്ങിയിരുന്നു.

ഈ രൂപ തിരിച്ചു നല്‍കാന്‍ ശരത്കുമാര്‍ ഇഷ്യു ചെയ്ത രണ്ട് ചെക്കുകളും 2017ല്‍ ബൗണ്‍സ് ആവുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശരത് കുമാര്‍.

sarath kumar
Advertisment