സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിതയുടെ ഹരജി കോടതി തള്ളി

author-image
Charlie
Updated On
New Update

publive-image

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി.അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.നേരത്തെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Advertisment

അതേ സമയം കീഴ്‌ക്കോടതിയുടെ നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ പറഞ്ഞു.സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ച്‌ പരമാര്‍ശമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സരിത കോടതിയില്‍ ഹരജി നല്‍കിയത്.

സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന് പകര്‍പ്പ് നല്‍കുന്നതിനെ സ്വപ്‌ന എതിര്‍ത്തിരുന്നു.തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു

Advertisment