സരിതയുട വയ്യാവേലി വൈറല്‍! തീപ്പൊരി ഡയലോ​ഗുകളും ഉ​ഗ്രൻ ഡാൻസും, ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങളും

author-image
ഫിലിം ഡസ്ക്
New Update

സരിത എസ് നായർ അഭിനയിച്ച പുതിയ സിനിമ വൈറൽ. വയ്യാവേലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൊലീസുകാരിയുടെ റോളിലാണ് സരിത എത്തുന്നത്. സരിതയുടെ തീപ്പൊരി ഡയലോ​ഗുകളും ഉ​ഗ്രൻ ഡാൻസുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്തായാലും സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ് സരിതയുടെ പ്രകടനം.

Advertisment

publive-image

യൂട്യൂബിൽ റിലീസ് ചെയ്ത സിനിമ ഇതിനോടകം നാലരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം 11ന് റിലീസ് ചെയ്ത സിനിമ ഇതുവരെ കണ്ടത് കൃത്യമായി പറഞ്ഞാൽ 4,40,076 പേരാണ്. ഒരു മണിക്കൂറും 58 മിനിറ്റുള്ള ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങളും വേഷമിട്ടിട്ടുണ്ട്.  പൊട്ടിച്ചിരിക്കൂ ആഘോഷിക്കൂ എന്ന ടാ​ഗ് ലൈനിൽ വന്ന ചിത്രം ട്രോളന്മാർ‍ ആഘോഷമാക്കുകയാണ്.

സരിതയെ പൊലീസ് വേഷത്തിൽ കണ്ടതോടെ ട്രോളന്മാർ സജീവമാവുകയാണ്. സന്തോഷ് പണ്ഡിറ്റ് സിനിമകളോടാണ് ട്രോളന്മാര്‍ സരിതയുടെ സിനിമയെയും താരതമ്യം ചെയ്യുന്നത്. ചിത്രത്തിലെ സരിത ഉൾപ്പെടെയുള്ളവരുടെ അഭിനയത്തെ ട്രോളാനും അവർ മറന്നില്ല.

സിനിമയിൽ സരിത അഭിനയിച്ച പലഭാഗങ്ങളുടെയും ക്ലിപ്പുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് വേഷത്തിൽ രാഷ്ട്രീയക്കാരെയും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കുമെതിരെ ശബ്ദമുയർത്തുന്ന സരിതയെ ചിത്രത്തിൽ കാണാം.

സരിതയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.  മിനിസ്ക്രീനിൽ അവതാരകയായും സരിത എത്തിയിരുന്നു. ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വി.വി. സന്തോഷ് എന്ന ആളാണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.

new film vayyaveli film saritha s nair
Advertisment