ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Friday, July 3, 2020

മുംബൈ:ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യമെന്ന് സരോജ് ഖാന്റെ മകള്‍ സ്ഥിരീകരിച്ചു.

ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20നാണ് ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ സരോജ് ഖാനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.

നൃത്തസംവിധാന രംഗത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു തവണ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം.

×