എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ “ആയുഷ്മാൻ ഭാരതി”ൽ പോലും ഒരു ചികിത്സയില്ല: കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് ശശി തരൂര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 4, 2021

ന്യൂഡെൽഹി: കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന വി.മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി എം.പി.ശശി തരൂര്‍ രം​ഗത്തെത്തിയത്.

രാജ്യത്തിന്റെ ജി.ഡി.പി. വളര്‍ച്ചാനിരക്കിലുണ്ടായ തളര്‍ച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയെയും താരതമ്യം ചെയ്ത ട്രോള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് തരൂരിനെ പരിഹസിച്ച് മുരളീധരന്‍ രംഗത്തെത്തിയത്.

‘എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂര്‍. ആയുഷ്മാന്‍ ഭാരതിന് കീഴിലുളള ആശുപത്രികളില്‍ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാം. താങ്കളുടെ അസുഖത്തില്‍ നിന്ന് വേഗത്തില്‍ മുക്തി നേടൂ എന്നായിരുന്നു മുരളീധരന്റെ ട്വീറ്റ്. ഇതിന് മറുപടിയായാണ് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പ് ഇങ്ങനെ- എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ “ആയുഷ്മാൻ ഭാരതി”ൽ പോലും ഒരു ചികിത്സയില്ല

×