1500 രൂപ സംസ്ഥാന സര്‍ക്കാര്‍ കൊടുത്താല്‍ രണ്ട് കപ്പ് ചായ എല്ലാ ദിവസവും വാങ്ങിക്കുടിച്ചാല്‍ തീരും; എങ്ങനെയാണ് നമ്മളുടെ പ്രായമുള്ളവര്‍ ജീവിക്കാന്‍ പോവുന്നത്? അതിനാലാണ് പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതെന്ന് ശശി തരൂര്‍

New Update

തിരുവനന്തപുരം: ക്ഷേമപെന്‍ഷനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി വരുന്ന 1500 രൂപ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാ മാസവും രണ്ട് കപ്പ് ചായ കുടിച്ചാല്‍ ഈ തുക തീരുമെന്ന് ശശി തരൂര്‍ പറയുന്നു. അതിനാലാണ് ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.

Advertisment

publive-image

1500 രൂപ സംസ്ഥാന സര്‍ക്കാര്‍ കൊടുത്താല്‍ രണ്ട് കപ്പ് ചായ എല്ലാ ദിവസവും വാങ്ങിക്കുടിച്ചാല്‍ തീരും. എങ്ങനെയാണ് നമ്മളുടെ പ്രായമുള്ളവര്‍ ജീവിക്കാന്‍ പോവുന്നത്. ഞങ്ങളാണ് അത് ഇരട്ടിയാക്കി 3000 എന്ന് പറഞ്ഞത്. എല്‍ഡിഎഫിന് 2500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നുണ്ടായിരുന്നെങ്കില്‍ ഈ അഞ്ചു വര്‍ഷം അതെന്തുകൊണ്ട് ചെയ്തില്ലെന്നും ശശി തരൂര്‍ ചോദിച്ചു.

യുഡിഎഫ് ആരോപണങ്ങള്‍ മാത്രമല്ല നടത്തുന്നത്. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. അതോടൊപ്പം തന്നെ പ്രകടനപത്രികയില്‍ യുഡിഎഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പ്രത്യേകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പല ക്ഷേമപദ്ധതികളും യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

sasi tharoor sasi tharoor speaks
Advertisment