കര്‍ണാടകയില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക്  ഫോണ്‍ കോള്‍ ;  ഫോണ്‍ വിളിച്ചയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു ; കര്‍ണാടക സായുധ സേനയും ഗരുഡ കമാന്‍ഡോകളും രംഗത്ത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞദിവസം ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

Advertisment

publive-image

വിധാന്‍സൗധ, മെട്രോ- റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഹൈക്കോടതി, മാളുകള്‍, ആഡംബര ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

കര്‍ണാടക സായുധസേനയും ഗരുഡ കമാന്‍ഡോകളും സുരക്ഷയ്ക്കുണ്ട്. തീവ്രവാദബന്ധമുള്ള രണ്ടുപേരെ കര്‍ണാടകത്തില്‍നിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ സാറ്റലൈറ്റ് ഫോണ്‍വഴി പാകിസ്താനിലേക്ക് വിളിച്ച സംഭവത്തെ ഗൗരവമായിട്ടാണ് പോലീസ് എടുത്തിട്ടുള്ളത്.

സംശയകരമായി തോന്നുന്ന വാഹനങ്ങളും ബാഗേജുകളും പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment