'ഗന്ധര്‍വന്‍' ആകാന്‍ സൗബിന്‍

New Update

ആഷിഖ് അബു സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിന് 'ഗന്ധര്‍വന്‍' എന്നു പേരിട്ടു. റിമ കല്ലിംഗലാണ് നായിക. ഇരുവരും നായകിനായകന്മാരാകുന്നത് ആദ്യമാണ്. മാര്‍ച്ച് അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.ഒരു മാസത്തെ ചിത്രീകരണം ഉണ്ടാവും.

Advertisment

publive-image

മൊഹ്‌സിന്‍ പെരാരിയുടെ തിരക്കഥയിലാണ് ആഷിഖ് അബു പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് അബു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ നിര്‍വഹിക്കുന്നു. മറ്റു താരങ്ങളെ തീരുമാനിച്ചില്ല.ഇതാദ്യമാണ് ആഷിഖ് അബുവിന്റെ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്നത്.

അതേസമയം, സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മംഗലാപുരത്ത് പൂര്‍ത്തിയായി. സൗബിന്‍ ഷാഹിര്‍ ഇനി അഭിനയിക്കുന്നത് ഗന്ധര്‍വനിലാണ്. ശാന്തി ബാലചന്ദ്രനാണ് ജിന്നിലെ നായിക.

saubi rima gandharvan ashiq abu malayalam movie
Advertisment