ന്യൂസ് ബ്യൂറോ, ബഹ്‌റൈന്‍
Updated On
New Update
റിയാദ് : കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ നിന്ന് മലയാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചെങ്ങന്നൂര്‍ സ്വദേശിയും അല്‍തക്വിബ് കമ്പനിയിലെ ജീവനക്കാരനുമായ ബിനുവിന്റെ കാറിന് മുകളിലാണ് മരം വീണത്.
Advertisment
സൗദി അറേബ്യയിലെ ജുബൈലിലായിരുന്നു സംഭവം. ദിന ആശുപത്രിക്ക് സമീപത്താണ് റോഡരികിലുണ്ടായരുന്ന മരം വേരോടെ നിലംപൊത്തിയത്. കാര്‍ നിര്‍ത്തിയ ബിനു ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവം.
കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തായിരുന്നു ഏറെ ആഘാതമുണ്ടായത്. അപകടത്തില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍രക്ഷപെട്ട ആശ്വാസത്തിലാണ് ബിനു. മരം മുറിച്ചുമാറ്റുന്നത് വരെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.