ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകള്‍, സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

author-image
admin
New Update

റിയാദ്: സൗദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം ഇരുപത് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറ ൻ്റീൻ നിർബന്ധമാക്കിയതോടെ സഊദി ദേശീയ വിമാന കമ്പനിയായ സൗദിയ ഏഴു ദിവസ ത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കാതെ എത്തുന്ന വിദേശികൾക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് ഇരുപത് മുതൽ പ്രാബല്യത്തിൽ വരുന്നത്.

Advertisment

publive-image

പ്രധാന നഗരികളായ റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സൗദി എയർലൈൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചി ട്ടുള്ളത്. ഏറ്റവും കുറഞ്ഞ സ്റ്റാറുകൾ ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുത്താൽ പോലും 7 ദിവസ ത്തേക്ക് 50,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരും.

ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ് സൗദി എയർലൈൻസ് ക്വാറൻ്റീ ൻ പാക്കേജുകൾ നൽകുന്നത്. ഇതിൽ കൊവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 6 രാത്രി താമസവുമടങ്ങുന്ന പാക്കേജുകളാണ് നൽകുന്നത്.

റിയാദിൽ 2,920 റിയാൽ മുതൽ 7,744 റിയാൽ വരെയാണു നിരക്കുകൾ. ജിദ്ദയിൽ 2,425 റിയാൽ മുതൽ 8,608 റിയാൽ വരെയാണു നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മദീനയിൽ 2,443 റിയാൽ മുതൽ 3,352 റിയാ ൽ വരെയും ദമാമിൽ 3,100 റിയാൽ മുതൽ 3,424 റിയാൽ വരെയാണു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിരക്ക്.

വിമാന ടിക്കറ്റുകൾക്കൊപ്പം ക്വാറന്റൈൻ സംവിധാനവും സജ്ജീകരിക്കണമെന്നും അതിനുള്ള നിര ക്കും ടിക്കറ്റിൽ ഉൾപ്പെടുത്തണമെന്നുമാണ് സഊദി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മറ്റു എയർലൻസുകളും ഉടനെ പാക്കെജുകള്‍ പുറത്തുവിടുമെന്ന് അറിയുന്നു..

ബുക്കിങ്ങിനായി സഊദിയയുടെ ഈ ലിങ്കിൽ കയറാവുന്നതാണ്. https://m.holidaysbysaudia.com/en-US/static/quarantine_package

Advertisment