കോവിഡിന്‍റെ പുതിയ തരംഗം മുന്‍കരുതല്‍ ഭാഗമായി സൗദി അറേബ്യ കര-നാവിക-വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു.

author-image
admin
New Update

റിയാദ് : കോവിഡിന്റെ പുതിയ രൂപം യുറോപ്പ് അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തില്‍  സൗദി അറേബ്യ  മുന്കരുതലിന്റെ ഭാഗമായി വീണ്ടും കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചു. ഒരാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത് തുടര്‍ന്ന്‍ ആരോഗ്യ മന്ത്രാലയം  കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍  വിലക്ക് ദീര്‍ഘിപ്പിക്കുമെന്നും അഭ്യന്തര മന്ത്രാലയം.

Advertisment

publive-image

ഒരാഴ്ചത്തേക്ക് ആണ് നിലവില്‍ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും,  കര, നാവിക അതിർത്തികളിലൂടെയുള്ള വരുന്നതും പോകുന്നതുമായ എല്ലാ സര്‍വീസുകളും റദ്ദാക്കിയത് അത്യാവശ്യഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കുമെന്നും നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകുന്നതിനും കുഴപ്പമില്ല, ഇംഗ്ലണ്ട്‌ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ രൂപം കണ്ടെത്തിയത് ലോകാരോഗ്യ സംഘടന അടക്കം എല്ലാ രാജ്യങ്ങളും മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

അതേസമയം യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം അതുപോലെ  ഡിസംബർ 8ന് ശേഷം സൗദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണമെന്നും  ക്വാറന്റൈൻ സമയത്ത് എല്ലാം അഞ്ചു ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു

കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിരീക്ഷണത്തിനും  വിലയിരുത്തലിനും ശേഷം  നിലവില്‍ പ്രഖ്യാപിച്ച വിലക്ക് സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് അഭ്യന്തരമന്ത്രാലയം

Advertisment