കോവിഡ് പ്രതിരോധം: സൗദിഅറേബ്യയും കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, January 15, 2021

റിയാദ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൊറോണ വാക്സിന്‍ ഗവേഷണം മിക്ക രാജ്യങ്ങളിലും നടക്കുകയാണ്  പല രാജ്യങ്ങളും വാക്സിന്‍ പുറത്തിറക്കി കഴിഞ്ഞു അതിനിടയില്‍ ഗള്‍ഫ്‌ മേഖലയില്‍ നിന്ന് ശുഭവാര്‍ത്തയാണ് പുറത്തുവരുന്നത്‌ അമേരിക്കയും റഷ്യയും ചൈനയും അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ക്കു പിന്നാലെ സൗദി അറേബ്യയും കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു.

ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘമാണ് വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചത്. ഡോ. ഈമാന്‍ അല്‍മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പുതിയ വാക്‌സിനില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു മുമ്പുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതികള്‍ ലഭിച്ച ശേഷം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി അറിയിച്ചു. കൊറോണ വാക്‌സിന്‍ ഗവേഷണ ഫലങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

×