സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാന സർവ്വീസ് വിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അവ്യക്തത തുടരുന്നു.

author-image
admin
New Update

റിയാദ്: കോവിഡ് വൈറസ്‌ വകഭേദം  കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാന സർവ്വീസ് വിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നടത്താനാവുമോ എന്നതിൽ അവ്യക്തത തുടരുന്നു.

Advertisment

publive-image

നേരത്തെ ഉണ്ടായിരുന്ന നേരിട്ടുള്ള വിമാന സർവ്വീസ് വിലക്കുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ടോ അതോ പുതിയ തീരുമാനത്തോടെ അതിർത്തികൾ തുറന്നത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണോ എന്നതിൽ ഇത് വരെ വ്യക്തത കൈവന്നിട്ടില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി നൽകിയതോടെ ഇന്ത്യക്കാർക്കും പ്രവേശനാനുമതി ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

ഇത് സംബന്ധമായി കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വന്നേക്കുമെന്നാണ് കരുതുന്നത്. എംബസിയുടെ ഭാഗത്ത് നിന്നോ, എയർ ഇന്ത്യയുടേയോ വിദേശ കാര്യ മന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്നും പ്രസ്‌താവനകൾ ഉണ്ടായേക്കും.

നേരത്തെ ഏർപ്പെടുത്തിയ രണ്ടു വിലക്കുകൾ നീക്കിയെന്നാണ് ഇന്ന് പുറത്തിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ അറിയിക്കുന്നത്. നേരത്തെ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവ്വീസ് നിരോധനം നില നിൽക്കെയാണ് രണ്ടു സർക്കുലറുകളും മന്ത്രാലയം കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പുറത്തിറക്കിയത്. അത് പിൻവലിച്ചതായാണ് ഇപ്പോഴത്തെ പ്രസ്‌താവന.

ഞായാറാഴ്ച (ഇന്ന്) പുലർച്ചെ രണ്ടു മണിയോടെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിറക്കിയത്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതൽ രാജ്യത്തേക്ക് കര, വ്യോമ, ജല മാർഗ്ഗമുള്ള പ്രവേശനം അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്ന് ദുബായില്‍ എത്തി പതിന്നാല് ദിവസത്തെ  ക്വോറന്‍റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് വരാന്‍ സാധിക്കും. നേരിട്ടുള്ള സര്‍വീസ് സംബന്ധിച്ച് വ്യമയാന മന്ത്രാലയവുമായി അംബാസിഡര്‍ ഉള്‍പ്പടെ ചര്‍ച്ച നടത്തിയിരുന്നു. അത് സംബന്ധിച്ചുള്ള കൂടുതല്‍ തിരുമാനങ്ങള്‍  പ്രതീക്ഷിക്കുകയാണ് പ്രവാസികള്‍.

Advertisment