ജിദ്ദ: സൗദി അറേബ്യയിൽ സ്വദേശികൾക്കുള്ള തൊഴിൽ സംവരണം കൂടുതൽ വിപുലപ്പെടുത്താനും അർത്ഥവത്താകാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി തൊഴിൽ നിയമത്തിലെ ബന്ധപ്പെട്ട ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യാനായി ശൂറാ കൗൺസിൽ തലത്തിൽ നടക്കുന്ന ചർച്ച വൈകാതെ പൂർത്തിയാകും.
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണതിന്റെ തോതും, സ്ഥാപനങ്ങളിൽ സ്വദേശികൾക്കായി നീക്കിവെക്കുന്ന കുഞ്ചിക തസ്തികകളുടെ അനുപാതവും വർദ്ധിപ്പിക്കുക എന്നതാണ് നിർദ്ദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നത്. തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം വർദ്ധിപ്പിക്കുന്നതിനും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്നാണ് ഭേദഗതി ഉന്നയിക്കുന്ന കൗൺസിൽ അംഗങ്ങൾ പ്രതീക്ഷിക്കുന്നത്.
/sathyam/media/post_attachments/DPaFbQ2P059wjT4utiLe.jpg)
തൊഴിൽ സ്വദേശിവൽക്കരണം സംബന്ധിച്ച പുതിയ ചർച്ച നവ സൗദിയുടെ ഭാവി രൂപപ്പെടുത്തുന്ന "വിഷൻ 2030" സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പുരോഗമിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ ഏഴ് ശതമാനമാക്കി കുറയ്ക്കാനാണ് വിഷൻ 2030 വിഭാവന ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ശൂറയുടെ പ്രത്യേക സാമൂഹിക കാര്യ, കുടുംബ, യുവജന ഉപസമിതി ഓൺലൈൻ വഴി യോഗം ചേർന്ന് ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. യോഗം തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 26 ന്റെ രണ്ടാം ഖണ്ഡിക ഭേദഗതി ചെയ്യുന്നതാണ് മുഖ്യമായും ചർച്ച ചെയ്തത്. ഇതിനുള്ള കരട് ഭേദഗതി വിശദമായ ചർച്ചയ്ക്ക് വിഷയമായി. ചർച്ചകൾക്ക് ശേഷം നിർദിഷ്ട ഭേദഗതി സംബന്ധിച്ച് ഉപസമിതിയുടെ കാഴ്ചപ്പാട്, കരട് പൂർണമായി പഠിച്ച ശേഷം മുന്നോട്ടു വെക്കാനുള്ള അന്തിമ നിർദേശങ്ങൾ എന്നിവ അടങ്ങുന്ന റിപ്പോർട്ട് ഉപസമിതി ശൂറാ കൗൺസിലിന്റെ വരാനിരിക്കുന്ന യോഗങ്ങളിൽ പരിഗണിക്കാനായി സമർപ്പിക്കും. ശൂറാ കൗൺസിൽ യോഗങ്ങളുടെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തും.
പതിനേഴ് കൊല്ലം മുമ്പത്തെ നിയമത്തിൽ ഭേദഗതി വേണമെന്നാണ് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതെന്നാണ് വിവരം. ശൂറാ കൗൺസിലിന്റെ പതിനാല് പ്രത്യേക ഉപസമിതികളിൽ ഒന്നായ സാമൂഹ്യ, കുടുംബ, യുവജന കാര്യ ഉപസമിതിയുടെ വിഷയങ്ങളിൽ സമൂഹം, കുടുംബം, യുവജനങ്ങൾ എന്നിവയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളുടെയും നിയമ നിയന്ത്രണങ്ങളുടെയും പഠനം, അത്തരത്തിലുള്ള അന്താരാഷ്ട്ര, മേഖലാ, ഉഭയകക്ഷി തലങ്ങളിലുള്ള കരാറുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.
യോഗത്തിൽ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ല അൽബലവി, മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അബു നാസർ അബുസ്‌നൈൻ, മന്ത്രാലയത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us