ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് സൗദിഅറേബ്യ തുടരും.

author-image
admin
New Update

റിയാദ് : സൗദിയിലേക്കുള്ള വിമാന സര്‍വിസുകളുടെ താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കോവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനാലായിരുന്നു ഇത്തരമൊരു തീരുമാനം.

Advertisment

publive-image

കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പാണ് വീണ്ടും സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. താല്‍ക്കാലികമായ വിലക്ക് ഞായറാഴ്ച എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുകയാണ്. സര്‍വീസ് തുടനുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും അതികൃതരുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല

വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങള്‍ക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയില്‍നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്കും ബാധകമാക്കിയത്. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണം. ഇതുപ്രകാരം ദുബൈയിലും മറ്റുമായി രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഉടനെ സൗദിയിലേക്ക് പ്രവേശിക്കാം.ദുബായില്‍ നിന്നുള്ള സര്‍വീസ് സൌദിയിലേക്ക് ആരംഭിച്ചു. ഫ്ലൈ ദുബായ് വിമാനം ഇ ന്ന്‍ നാലുമണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങും.

കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വിസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നും നേരിട്ടുള്ള സര്‍വിസുകള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ആ വിലക്ക് ഇതുവരെ എടുത്ത് കളഞ്ഞിട്ടില്ല നിലവില്‍ ഇന്ത്യയില്‍ വകഭേദം വന്ന വൈറസുകളുടെ മുപ്പതോളം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന് അറിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത് . ബബിള്‍ സര്‍വീസ് ഉടനെ ആരംഭിക്കുമെന്ന് വ്യാപകമായി പ്രചരിക്കുന്നടെങ്കിലും ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

Advertisment