സൗദിയില്‍ പ്രതിദിന കോവിഡ് മരണ നിരക്ക് കൂടുന്നു ഇന്ന്‍ മാത്രം പതിനൊന്ന് മരണം പുതിയ കേസുകള്‍ സ്ഥിരീകരിച്ചത് 842. കൊറോണ വാക്സിന്‍ എടുത്തവര്‍ 63,32,502 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 706 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 950 റിയാദ് പ്രവിശ്യയ്ല്‍ മാത്രം 365 പുതിയ കോവിഡ് കേസുകള്‍

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 842 ആണ് രോഗമുക്തി നേടിയത് 706 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,485 ആണ്.. ഇവരില്‍ 950 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 399,277 ഉം മരണ നിരക്ക് 6,765 ഉം രോഗമുക്തി നേടിയവര്‍ 384,027 ആയി രോഗമുക്തി നിരക്ക് 97.27 82ശതമാനമായി. 365 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ഏപ്രില്‍ പന്ത്രണ്ട് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 63,32,502 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 15,857,235 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 59,793 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 13.67 പിന്നിട്ടു. ഇതുവരെ, 2,949,409 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 109,974,291 ആയി ചികിത്സയിലുള്ളവര്‍, 23,816,678 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്.. ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 80.42 ശതമാനമാണ്.

Advertisment