സൗദി കിരീടാവകാശി ശസ്ത്രക്രിയയ്ക്ക് വിധേയനായി; സുഖം പ്രാപിച്ച് ആശുപത്രി വിട്ടു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, February 25, 2021

ജിദ്ദ: സൗദി കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടതായി കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച കാലത്തായിരുന്നു ശസ്ത്രക്രിയ.

അപ്പെൻഡിസൈറ്റിസ് നീക്കാനുള്ള ലാപ്രോസ്കോപ്പിക് സർജറിയ്ക്കാണ് അദ്ദേഹത്തെ വിധേയനാക്കിയതെന്നും ശസ്ത്രക്രിയ വിജയാകാമായിരുന്നെന്നും പ്രസ്താവന വിശദീകരിച്ചു. റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിറ്റി ആശുപത്രിയിലായിരുന്നു കിരീടാവകാശിയെ പ്രവേശിപ്പിച്ചത്.

“ദൈവാനുഗ്രത്താൽ കിരീടാവകാശി വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപതി വിട്ടു” കൊട്ടാരം അറിയിപ്പ് ആശംസകളോടെ തുടർന്നു.

×