റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുകയാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കെയാണ് ഇന്ത്യ ദുബായ്സൗ അടക്കം ഇരുപതു രാജ്യങ്ങളിലേക്ക് താല്‍ക്കാലികമായി പൂര്‍ണ്ണ യാത്രാവിലക്ക് ഏര്‍പെടുത്തി അഭ്യന്തര മന്ത്രാലയത്തിന്‍റെ തിരുമാനം വന്നത് അതിനിടെ കോവിഡ് വ്യാപന ഭീഷണിയുയര്‍ന്നതോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി ആരോഗ്യമേഖലയിലെ വിദഗ്ധന്‍ ഡോ. അഹമ്മദ് അല്‍ഗാംദി അഭിപ്രായപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം രേഖപെടുത്തിയത്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോവിഡ് രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞതിനാലാണിത്.
കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളുണ്ടെന്ന് അഭിപ്രായം അഭിമുഖത്തില്‍ അദ്ദേഹം വെക്തമാക്കിയത്. അതിനിടെ നജ്‌റാനിൽ മുഴുവൻ ഫെസ്റ്റിവലുകളും നിർത്തിവെക്കാൻ പ്രവിശ്യ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നിർദേശിച്ചു.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്നതും നടക്കാനുള്ളതുമായ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെച്ചു. സിട്രസ് ഫെസ്റ്റിവൽ, ശറൂറ ഹെരിറ്റേജ് ഫെസ്റ്റിവൽ, ഒട്ടകയോട്ട മത്സരം, പെയിന്റിംഗ് പ്രദർശനം, സെമിനാറുകൾ, ഫുട്‌ബോൾ മത്സരം, ബൈക്ക് റാലി അടക്കം നജ്‌റാൻ പ്രവിശ്യയിൽ സർക്കാർ വകുപ്പുകൾ സംഘടിപ്പിക്കുന്ന 21 ഫെസ്റ്റിവലുകളും പരിപാടികളും റദ്ദാക്കാനാണ് നിർദേശം. തിങ്കളാഴ്ചകളിൽ ചേരുന്ന ഗവർണറുടെ പ്രതിവാര മജ്‌ലിസും റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലും മാര്‍ക്കറ്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കും ജോലി ക്കാര്‍ക്കും പ്രവേശ്യക്കണമെങ്കില്‍ തവക്കല്ന ആപ് ഇന്സ്റ്റാല്‍ ചെയ്യണമെന്നും ഇത്തരം ആപ് ഉള്ളവരെ മാത്രമേ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കാവൂ എന്ന് വിവിധ ഗവര്‍ണ്ണറെറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കണമെന്ന് അതികൃതര്‍ വീണ്ടും ഓര്‍മിപ്പിച്ചു.