റിയാദ് -കൊറോണ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്നും മറ്റു പാര്‍ശ്വഫലങ്ങളുണ്ടാക്കു മെന്നുമുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ആര്‍ക്കുമൊരു ആശങ്ക ഉണ്ടാകേണ്ട അവിശ്യമില്ലന്നുള്ള സന്ദേശം നല്കുന്നതിനായിട്ടാണ് ആദ്യം വാക്സിന്‍ ഞാന്‍ തന്നെ സ്വീകരിച്ഛതെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
/sathyam/media/post_attachments/b5DBYS2g5g9pBoXMHUsh.jpg)
ആളുകള്‍ക്ക് കൂടുതല്‍ മനഃസമാധാനം നല്‍കാന്‍ ശ്രമിച്ചാണ് ആദ്യമായി പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിച്ചത്. വാക്‌സിനുകളെ കുറിച്ച് ചിലര്‍ ചിരിവരുത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇവയൊന്നും ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടതല്ല. ചിലയാളുകളുടെ വാക്കുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ മാത്രമാണിവ. ശാസ്ത്രീയ പഠനങ്ങളുമായി ഇവക്ക് ബന്ധമില്ല.
വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊറോണ വാക്‌സിനെ കുറിച്ച് മനഃസമാധാനം തനിക്കുണ്ടായത്. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കൊറോണ വാക്‌സിനെ കുറിച്ച് സൗദി ശാസ്ത്രജ്ഞരും വിദഗ്ധരും പഠനങ്ങള്‍ നടത്തിയിട്ടു ണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ട എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us