റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയില്‍ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കല്‍ പരിശോധനാഫലം.
/sathyam/media/post_attachments/Mhii6CC0aZudlOP6Wb0D.jpg)
2012-ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു. നഴ്‌സിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഏറ്റുമാനൂര്‍ സ്വദേശിയ്ക്കാണ് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥരീകരിച്ചത്. ഇതേ ആശുപത്രിയിലെ നഴ്‌സായ ഫിലിപ്പൈന്‍കാരിക്കാണ് ആദ്യ വൈറസ് ബാധയുണ്ടായത്. ഇവരില്‍നിന്നാണ് ഏറ്റുമാനൂര്‍ സ്വദേശിനിക്ക് വൈയറസ് ബാധിച്ചതെന്നാണ് പറപ്പെടുന്നത്.
സൗദി അറേബ്യയിലുള്ള മലയാളി നഴ്സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us