New Update
അൽഅഹ്സ: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വട്ടപ്പാറ സ്വദേശി ഷിബുവിനെയാണ് (44) അൽഅഹ്സയിലെ ഒമ്ര എന്ന സ്ഥലത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
Advertisment
ഹസ്സയിൽ സ്വകാര്യ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്ന ഷിബു 23 വർഷമായി പ്രവാസിയാണ്. രണ്ടുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം പൊലീസ് ജാഫർ എന്ന സ്ഥലത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.