റിയാദ് : ആശയകുഴപ്പങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യക്കുള്ള പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയുടെ വിദേശനയം വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രഥമ പ്രസംഗം ചരിത്രപരമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
/sathyam/media/post_attachments/jBTMgjNcMPZRuPY3GaoV.jpg)
സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനും വെല്ലുവിളികള്‍ കൈകാര്യം ചെയ്യാനും സൗഹൃദ രാജ്യങ്ങളുമായും സഖ്യരാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ മാനിക്കുന്നു പരമാധികാരം പ്രതിരോധിക്കുന്നതിന് സൗദി അറേബ്യുമായി സഹകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ വലിയ തോതില്‍ സ്വാഗതം ചെയ്യുന്നു.
ഭീകര സംഘടനകളായ അല്‍ഖാഇദക്കും ഐ.സിനും എതിരെ സൗദി അറേബ്യയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും വെല്ലുവിളികള്‍ നേരിടാനും അമേരിക്കക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു.
കുവൈത്ത് വിമോചന യുദ്ധത്തിലും യെമനില്‍ അടക്കം അല്‍ഖാഇദക്കും സിറിയയില്‍ ഐ.എസിനും എതിരായ പോരാട്ടത്തിലും സൗദി അറേബ്യയും അമേരിക്കയും രക്തം ചിന്തുകയും ജീവത്യാഗം നടത്തുകയും ചെയ്തിട്ടുണ്ട്. പൊതുശത്രുവിനെതിരെ ഒരുമിച്ചു നില്‍ക്കുന്നത് സൗദി അറേബ്യയും അമേരിക്കയും തുടരുമെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയില്‍ നിന്ന് വന്ന വാര്‍ത്തകളും തിരുമാനങ്ങളും ഗള്‍ഫ് മേഖലയില്‍ ആശങ്ക ഉളവാക്കിയിരുന്നു.യെമനിൽ സൗദി അറേബ്യ നടത്തുന്ന അടിച്ചമർത്തൽ നീക്കങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിച്ചതായാണ് ബൈഡന്റെ പ്രഖ്യാപനം. ഉണ്ടായത് ഇതോടെ യെമനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് സൌദിക്ക് ആയുധങ്ങൾ നൽകുന്ന കരാർ ഉൾപ്പെടെയുള്ള പിന്തുണയാണ് ഇതോടെ അവസാനിപ്പിക്കുകയെന്നാണ് പ്രഖ്യാപനം.ഉണ്ടായത് യുദ്ധത്തിന് യുഎസ് നൽകിവന്നിരുന്ന പിന്തുണ അവസാനിപ്പിച്ച ജോ ബൈഡൻ അഭയാർഥികളെ സ്വാഗതം ചെയ്യുന്ന നടപടികളും അവസാനിപ്പിച്ചിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായത്.
അമേരിക്കയുടെ പെട്ടന്നുള്ള നിലപാട് മാറ്റം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കി കണ്ടത്. പ്രസിഡന്റ് എന്ന നിലയിൽ വിദേശകാര്യങ്ങളെക്കുറി ച്ചുള്ള തന്റെ ആദ്യത്തെ പ്രധാന പ്രസംഗത്തിലാണ് ബൈഡൻ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത് . ജർമ്മനിയിൽ നിന്ന് സൈനികരെ വിന്യസിക്കാനുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളും ഇതോടെ മരവിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രക്ഷുബ്ധമായ നാലുവർഷത്തെ ഭരണത്തിനുശേഷം നയതന്ത്രകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ് ജോ ബൈഡൻ.
അമേരിക്ക തിരിച്ചെത്തി. നയതന്ത്രം തിരിച്ചെത്തി എന്നാണ് പ്രസിഡന്റ് ജോ ബൈഡൻ നയതന്ത്രജ്ഞരുടെ യോഗത്തിൽ പ്രതികരിച്ചത്. സൗദി അറേബ്യയുടെ സഖ്യസേനയെ യെമനിൽ യുദ്ധവുമായി ബന്ധപ്പെട്ട ആയുധ വിൽപ്പന ഉൾപ്പെടെയുള്ള എല്ലാ പിന്തുണയും അമേരിക്ക അവസാനിപ്പിക്കുമെന്ന് ബൈഡൻ പറഞ്ഞു, "മാനുഷികവും തന്ത്രപരവുമായ ഒരു മഹാദുരന്തം സൃഷ്ടിച്ചു" എന്നാണ് മുൻ പ്രസിഡന്റിന്റെ ഈ നീക്കങ്ങളെ ബൈഡൻ വിശേഷിപ്പിച്ചത്. യെമനിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാൻ അമേരിക്ക കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്നതിന്റെ സൂചനകളായിരുന്നു ആ പ്രസ്താവന.
യെമനുവേണ്ടി ഒരു യുഎസ് പ്രത്യേക പ്രതിനിധിയെയും യുഎസ് നിയമിച്ചിട്ടുണ്ട്. നയതന്ത്ര ജ്ഞനായ തിമോത്തി ലെൻഡെർകിംഗിനെയാണ് ഈ ദൌത്യത്തിനായി നിയോഗിച്ചിട്ടുള്ളത്. വെടിനിർത്തൽ കരാറിലേക്ക് എത്തുന്നതിനായി യുഎൻ നടത്തുന്ന ശ്രമങ്ങളെ യുഎസ് പിന്തുണയ്ക്കുമെന്നും ബൈഡൻ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ വിദേശ നയങ്ങളിൽ തിരുത്തലുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തന്നെ ബൈഡൻ വ്യക്തമാക്കിയിരുന്നു.
യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് പുറമേ നാശനഷ്ടങ്ങൾ അനുഭവിക്കുന്ന യെമൻ ജനതയ്ക്ക് മാനുഷിക സഹായം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. "ഈ യുദ്ധം അവസാനിപ്പിക്കണമെന്നും ബൈഡൻ പറഞ്ഞു.
ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്നാണ് ഐക്യരാഷ്ട്രസഭ യെമനിലെ സംഭവങ്ങളെ വശേഷിപ്പിക്കുന്നത്. സഹായം ആവശ്യമായവരാണ് രാജ്യത്തെ 80 ശതമാനം ജനങ്ങളും. യെമനിലെ യുദ്ധത്തിനുള്ള യുഎസ് പിന്തുണ അവസാനിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൌദിയ്ക്ക് യെമനിൽ നീക്കങ്ങൾ നടത്തുന്നതിനായി ആയുധ ങ്ങളും ബോംബുകളുമുൾപ്പെടെ വിൽക്കുന്നതിന് ട്രംപ് ഭരണകൂടം നേരത്തെ അനുമതി നൽകിയിരുന്നു. യുഎസ് പ്രതിരോധ മേഖലയിലുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടു ന്നുവെന്ന പേരിലാണ് ട്രംപ് ഈ കരാറുകളുമായി മുന്നോട്ടുപോയത്.
ഷിയാ ഭരണകൂടത്തെ ഒരു ശത്രുവായി കണ്ട ട്രംപ് ഹൂത്തികളുടെ സഖ്യകക്ഷിയായ ഇറാന് തിരിച്ചടിക്കാനുള്ള ഒരു മാർഗമായാണ് യുദ്ധത്തെ വീക്ഷിച്ചത്. നയതന്ത്ര ബന്ധങ്ങളുടെ തിരിച്ചു വരവിനേയും ഇറാനുമായുള്ള ആണവ കരാറിനേയും ബൈഡൻ പിന്തുണയ്ക്കുന്നു ണ്ടെങ്കിലും യുദ്ധത്തിന് നൽകിവരുന്ന പിന്തുണയെ ബൈഡൻ അംഗീകരിക്കുന്നില്ല. "യെമനിൽ യുദ്ധം കനത്ത ചിലവാണ് സൃഷ്ടിക്കുന്നതെന്നും യെമൻ ജനതയെ കൊന്നൊടുക്കിയതിലൂടെ അമേരിക്കയുടെ പ്രശസ്തിക്ക് കളങ്കമുണ്ടായെന്നും ബിഡെൻ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിന്റെയെല്ലാം ഭാഗമാണ് ഈ പരിഷ്കാരങ്ങളെന്നും വിലയിരുത്താം. യുഎഇയ്ക്കും സൌദിക്കും ആയുധങ്ങൾ വിൽപ്പന നടത്താനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് അധികാരത്തിലെത്തിയതിന് പിന്നാലെ ബൈഡൻ വ്യക്തമാക്കിയിരുന്നു. അതേ സമയം തന്നെ ആയുധവ്യാപാരം നിർത്തിവെക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണും വ്യക്തമാക്കിയിരുന്നു. ആയുധ കരാറിന് വിലക്കേർപ്പെടുത്തിയതായി വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും അതിനെതിരായ ഭീഷണികൾക്കെതിരെയും സഹകരിക്കാനുള്ള ബൈഡന്റെ പ്രതിജ്ഞാബദ്ധതയെയും സ്വാഗതം ചെയ്ത് സൗദി അറേബ്യ രംഗത്തെത്തി. അതേസമയം സൗദി അറേബ്യ ഹൂത്തികളിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾ ക്കും ഇറാൻ ആയുധങ്ങൾ നൽകുന്ന രാജ്യങ്ങളിൽ നിന്നുമുള്ള ആക്രമണങ്ങൾക്ക് ഇരയായിരുന്നു. ഈ സാഹചര്യത്തിൽ സൗദിയിലെ ജനങ്ങളെയും ഭൂപ്രദേശങ്ങളെയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യയെ സഹായിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. സൗദി അറേബ്യ ഹൂത്തികൾക്കെതിരെ സൈനിക ഇടപെടൽ ആരംഭിച്ചതിനെ തുടർന്നാണ് ഹൂത്തികളിൽ നിന്നുള്ള ആക്രമണങ്ങളും ഭീഷണികളും വർധിച്ചിട്ടുള്ളത്. 2015 ൽ യെമനിലെ ഹൂത്തി വിമതരിൽ നിന്ന് സൗദി അറേബ്യ ആവർത്തിച്ചുള്ള മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണത്തിന് ഇരയായിരുന്നു. അത് കഴിഞ്ഞ ദിവസം വരെ ഉണ്ടായി .
സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി സുഹൃത് രാജ്യങ്ങളുമായും സഖ്യകക്ഷികളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള പ്രസിഡന്റ് ബൈഡന്റെ പ്രതിജ്ഞാബദ്ധതയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നാണ് സൌദിയുടെ പ്രതികരണം. ഇറാനിൽ നിന്നും പ്രദേശത്തെ എതിരാളികളിൽ നിന്നുമുള്ള ആക്രമണങ്ങളെ നേരിടാൻ പിന്തുണ നൽകുമെന്നും സൗദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ട്വിറ്ററിൽ കുറിച്ചു.
യുദ്ധം തകർത്ത യെമനിൽ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിന് വേണ്ടി പിന്തുണ നൽകു മെന്നും സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ജോ ബൈഡന്‍റെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ഉണ്ടായത്. ഇപ്പോള്‍ സൗദി അറേബ്യയോടുള്ള പുതിയ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന. മേഖലയില്‍ ശാന്തിയും സമാധാനവും കൈവരുമെന്നാണ് അമേരിക്കയുടെ നിലപാടിനെ രാഷ്ട്രിയ നിരീക്ഷകര്‍ നോക്കികാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us