കോവിഡ് വാക്സിന്‍ സ്വീകരിക്കല്‍ അപ്പോയിന്റ്മെന്റ് നീട്ടിവെച്ച്‌ സൗദി ആരോഗ്യ മന്ത്രാലയം.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് നേടിയവരുടെ അപ്പോയിന്റ്മെന്റ് നീട്ടിവെച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ അപ്പോയിമെന്റ് എസ്.എം.എസ്സിലൂടെയോ ആരോഗ്യവകുപ്പിന്റെ ‘സിഹതി’ ആപ്പ് വഴിയോ അറിയാന്‍ സാധിക്കുന്നതാണ്.

Advertisment

publive-image

ഫൈസര്‍-ബയോന്‍ടെക് വാക്സിന്‍ അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ക്കാണ് നിശ്ചയിച്ച സമയക്രമ ത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുവേണ്ടി വാക്സിന്‍ ഫാക്ടറി പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനാല്‍ കയറ്റുമതിക്ക് കാലതാമസമുണ്ടാകുന്നതിനാലാണ് സമയക്രമം മാറാന്‍ കാരണം.

അതേസമയം രണ്ടാമത്തെ ഡോസിനുള്ള അപ്പോയിന്റ്മെന്റ് ഉള്ളവര്‍, അപ്പോയിന്റ്മെന്റില്‍ മാറ്റമുള്ളതായി എസ്.എം.എസ് ലഭിക്കാത്തപക്ഷം ‘സിഹതി’ ആപ്പില്‍ കാണിക്കുന്ന മുന്‍കൂട്ടി യുള്ള അപ്പോയിന്റ്മെന്റ് പ്രകാരമുള്ള സമയത്തുതന്നെ വാക്സിന്‍ സ്വീകരിക്കാന്‍ ഹാജരാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ വാക്സിന്‍ വിതരണം ആരോഗ്യ മന്ത്രാലയം തുടരുകയാണ്. മുഴുവന്‍ പ്രവിശ്യകളിലും പുതിയ സെന്ററുകള്‍ തുറന്ന് വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Advertisment