സൗദി സമൂഹത്തിലെ ഇന്ത്യൻ വേരുകൾ തേടി ജിദ്ദയിൽ ഏപ്രിൽ 12ന് "മുസ്റിസ് ടു മക്ക സംഗമം";പ്രവാസി സംരംഭങ്ങളിൽ പൊളിച്ചെഴുത്തുമായി ഗുഡ്‌വിൽ ‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ്.  

New Update

ജിദ്ദ: എപ്രിൽ  പന്ത്രണ്ട്  വെള്ളിയാഴ്ച   ജിദ്ദ  സമൂഹം ഒരു  നൂതന  ആശയ ത്തിലുള്ള  മഹത്തായ  ഒത്തുചേരലിന്   സാക്ഷ്യം  വഹിക്കും. സാമുഹ്യ സാംസ്കാരിക  രംഗത്ത്  തനതായ   സന്ദേശങ്ങളോടെ  സജീവമാകണമെന്ന്   ആഗ്രഹിക്കുന്ന  ഏതാനും  മലയാ ളികൾ   ചേർന്ന്  രൂപം  കൊടുത്ത  ഗുഡ്‌വിൽ  ഗ്ലോബൽ  ഇനിഷ്യേറ്റിവ്  (ജി ജി ഐ) സംഘടിപ്പിക്കുന്ന പ്രഥമ  പരിപാടി  "മുസ്റിസ്  ടു  മക്ക"  അന്ന്  ഇന്ത്യൻ  കോൺസുലേറ്റ്  വളപ്പിൽ   അരങ്ങേറും.   ചരിത്രത്തോടും  മുൻ  തലമുറകളോടുമുള്ള ഇന്നത്തെ  തലമു റയുടെ  കടപ്പാട്  പ്രതിഫലിപ്പിക്കുന്ന   ഇൻഡോ അറബ്  സംഗമം  പ്രവാസ  നാടുകളിലെ  മലയാളി - ഇന്ത്യൻ  കൂട്ടായ്മകളുടെ  സംരംഭങ്ങളിൽ   പൊളിച്ചെഴുത്ത്  അടയാള പ്പെടുത്തും.

Advertisment

publive-image

ഇൻഡോ  അറബ്  സംഗമമെന്ന  ആശയത്തെ  സർവാത്മനാ  സ്വാഗതം   ചെയ്ത  ജിദ്ദയിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റ്   ആസ്ഥാനം    പരിപാടി  നടത്താൻ  സംഘാട കർക്കായി    സ്വന്തം  അങ്കണത്തിലേയ്ക്ക്  ചുകപ്പ്  പരവ താനി  വിരിക്കുക യായിരുന്നു.   മക്കയിലും ജിദ്ദയിലും നാനാതുറകളില്‍ നിറസാന്നിധ്യ മായമ ലൈബാരികള്‍ക്കൊപ്പം, അവിഭക്ത ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍നിന്ന് അറ ബ് നാട്ടിലെത്തിയവരുടെ പിന്മുറ ക്കാരായ പ്രമുഖരും സംഗമത്തില്‍ പങ്കെ ടുക്കാനെത്തുന്നുണ്ട്.  വൈകിട്ട് ഏഴു മണിക്ക് കോണ്‍സുലേറ്റ് അങ്കണ ത്തിലാണ് പരിപാടി.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖ് മുഖ്യാതി ഥിയാ യിരിക്കും. അറബ് മാധ്യമ പ്രതിഭ ഖാലിദ് അല്‍മഈന, മലയാള കവിതയെയും സാഹിത്യത്തെയും അറബ് ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ കനപ്പെട്ട സംഭാവനകളേകിയ ഡോ. ശിഹാബ് ഗാനിം (യു.എ.ഇ), മലയാളക്കരയില്‍ ജീവകാരുണ്യത്തിന്റെ തെളിനീരൊഴു ക്കുന്ന നഹ്ദി മെഡിക്കല്‍ കമ്പനി സ്ഥാപ കനും മാനേജിംഗ് ഡയറക്ടറുമായ ശൈഖ് അബ്ദുല്ല ആമിര്‍ നഹ്ദി തുടങ്ങിയ രാജ്യാന്തര പ്രശസ്തര്‍ വിശിഷ്ടാതിഥികളായി പങ്കെടു ക്കും. ജിദ്ദയിലെ വിവിധ തുറകളിലെ നിരവധി ഇന്ത്യന്‍ സൗദി, പ്രവാസി പ്രമുഖരും സംബന്ധിക്കുന്ന ചടങ്ങില്‍. ജി ജി ഐ ലോഗോ പ്രകാശനവും നടക്കും.

ഇന്ത്യന്‍ വംശജരായ സൗദികളുടെ ചരിത്രം ഗവേഷണവിഷയമാക്കുന്നതിനുള്ള എളിയ ചുവടുവെപ്പുകളുടെ തുടക്കം: ജി ജി ഐ

പുരാതനകാലം മുതല്‍ക്കേ അറേബ്യയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന വാണിജ്യ, സാംസ്‌കാരിക വിനിമയം തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിത്ത തലത്തിലേക്ക് വളര്‍ന്ന് പടര്‍ന്നു പന്തലിച്ചി രിക്കുന്ന സമകാലീന സാഹചര്യ ത്തില്‍, സൗദി - ഇന്ത്യ ഇഴയടുപ്പം ശക്തിപ്പെടുത്തുകയും സാംസ്‌കാരിക ഈടു വെപ്പുകളും കൊള്ളക്കൊ ടുക്കലുകളും അടയാളപ്പെടുത്തുകയും ചെയ്യുന്ന തിന്റെ ഭാഗമായിട്ടാണ്  ഏറെ  പ്രശംസനീയമായ   ഈ  ഉദ്യമം.

സഹസ്രാബ്ദത്തിനും  നൂറ്റാണ്ടുകൾക്കും   മുമ്പ്,  കുടിയേറ്റത്തിന്റെ   ഔപചാരികതകളും,  നിയമങ്ങളും,  നിയമലംഘനങ്ങളും  രൂപപ്പെടും മുമ്പ്  മലബാർ  ഉൾപ്പെടെ  ഇന്ത്യയുടെ  വിവിധ  ഭാഗങ്ങളിൽ  നിന്ന്  പായക്കപ്പലുകളിലൂടെ  കട ലുകൾ   താണ്ടി  അറബിക്കര പറ്റിയ   പൂർവികരുടെ   ചരിത്രം   അയവി റക്കാ നും    അവരുടെ  ഇന്ന്  ജീവിച്ചി രിക്കുന്ന   പിൻഗാമികളെ  കണ്ടെത്തി  അവരോ ടുത്തു  കൂടാനും  അവരെ   ആദരി ക്കാനും   വേണ്ടി  നടത്തുന്ന  സംഗമമാണ്    "മുസ്റിസ്  ടു  മക്ക".   ഇത്തരമൊന്ന്   ചരിത്ര ത്തിലാദ്യതേതായിരിക്കുമെന്ന്   സംഘാടകർ  പത്രസമ്മേളനത്തിൽ   വിവരിച്ചു.

പണ്ടുകാലത്ത് പുണ്യമക്കയിലേക്കും അറേബ്യയിലേക്കും കുടിയേറി ഈ നാടിന്റെ ഭാഗമായി മാറുകയും ഇരുരാജ്യങ്ങളുടെും യശസ്സുയര്‍ത്തുന്നതിന് അതുല്യ സംഭാവ നകള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജരായ സൗദികളുടെ ചരിത്രം ഗവേഷണവിഷയമാക്കുന്നതിനുള്ള ജി ജി ഐയുടെ എളിയ ചുവടുവെപ്പുകളുടെ തുടക്കം എന്ന നിലക്കുകൂടിയാണിത്.

നൂറ്റാണ്ടുമുമ്പ് ഉപജീവനം തേടിയെത്തിയ അറേബ്യന്‍ മണ്ണില്‍, സേവനസുകൃതം കൊണ്ട് ഇതിഹാസം രചിക്കുകയും കഠിനാധ്വാനത്തിലൂടെ വിതവിജ യത്തി ന്റെ വീരഗാഥകള്‍ തീര്‍ക്കുകയും ചെയ്ത  നമ്മുടെ  മുൻഗാമികളും  അവരുടെ  പിന്മുറക്കാരും  സൗദിയിൽ മലൈബാരികൾ"  എന്ന  ഉത്ഭവനാമത്തിൽ  പ്രസി ദ്ധരാണ്.   മതപഠനം -   പ്രചാരണവും,  കച്ചവടം,  സാമൂഹ്യ  സേവന ങ്ങൾ  എന്നിവ  ലക്ഷ്യമാക്കി   മക്കയിലും   സൗദിയിലെ  മറ്റിടങ്ങളിലും  പുരാതന  കാലത്ത്   എത്തിപ്പെട്ടവരുടെ   തലമുറകൾ    സൗദി  സമൂഹ ത്തിലെ  നിഖില  മേഖലകളിലും    മുമ്പെന്ന   പോലെ   ഇന്നും   ഏറെ  സാന്നിധ്യം  ഉള്ളവ രാണ്.   ഇവരുൾപ്പെടെ  ഇന്ത്യന്‍ വംശജരായ നിരവധി സൗദി പ്രമുഖരു മായി സംവദി ക്കാനുള്ള അവസരമാണ്  ജി ജി ഐ   സംഘടിപ്പിക്കുന്ന  ഇൻഡോ  അറബ്  സംഗമ ത്തിലൂടെ   ലഭിക്കുക.

പത്രസമ്മേളനത്തില്‍ ജി ജി ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരി തേരി,  ജനറല്‍  സെക്രട്ടറി ഹസന്‍ ചെറൂപ്പ , ട്രഷറര്‍ പി വി ഹസന്‍ സിദ്ദീഖ്, പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍  മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisment