റിയാദ്: വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലോ പുറത്തോ നിശ്ചിത എണ്ണത്തിലധികം ഉപഭോക്താ ക്കളോ ജീവനക്കാരോ ഒരുമിച്ച് കൂടുന്നതിനെതിരെ സൗദി പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർക്ക് ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ ഓർമ്മപ്പെടുത്തുന്നു.
/sathyam/media/post_attachments/lkGdJtVdvGEjwpcMxQPm.jpg)
രാജ്യത്ത് നടപ്പാക്കിയ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കൊറോണ വ്യാപന ത്തിന്റെ ഗ്രാഫിൽ കുറവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു.
കൊറോണ വാക്സിൻ വ്യക്തികളെ സംരക്ഷിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം വാക്സിൻ എടുക്കുന്നതിനായി രെജിസ്റ്റർ ചെയ്യണമെന്നും വാക്താവ് ആഹ്വാനം ചെയ്തു. റിദിയിൽ 322 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 371 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.