ഗള്‍ഫില്‍ നിന്ന് ശുഭവാര്‍ത്ത മൂന്നര വർഷം നീണ്ടു നിന്ന ഖത്തർ ഉപരോധം അവസാനിച്ചു. സൗദിയും ഖത്തറും അതിര്‍ത്തികള്‍ തുറന്നു.

author-image
admin
New Update

റിയാദ്: പ്രതീക്ഷിച്ച ഒരു വാര്‍ത്ത അത് സംഭവിച്ചു മൂന്നര വർഷം നീണ്ടു നിന്ന ഖത്തർ ഉപരോധം അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദി -ഖത്തർ അതിർത്തികൾ ഇന്ന് രാത്രി മുതൽ തുറന്നുവെന്ന് കുവൈത്ത് അറിയിച്ചു. കുവൈത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് തീരുമാനം.

Advertisment

publive-image

ഫയല്‍ ചിത്രം 

അതിര്‍ത്തികള്‍ തുറന്ന കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട് ജിസിസി ഉച്ചകോടി എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറന്നത്. തിരുമാനത്തെ ഗള്‍ഫ്‌ മേഖല സന്തോഷത്തെടെയാണ് വരവേല്‍ക്കുന്നത്.നാളെ നടക്കുന്ന ഉച്ചകോടിക്ക് ശേഷമുള്ള മറ്റു പ്രഖ്യാപനങ്ങള്‍ക്കായി മേഖല കാതോര്‍ക്കുകയാണ്.

“അൽ ഉല ഉച്ചകോടി പ്രസ്‌താവന”യിൽ ഒപ്പ് വെക്കുന്നതിനായി കുവൈത്തിലെ അമീർ ഖത്തർ അമീറുമായും സൗദി കിരീടാവകാശിയുമായും ബന്ധപ്പെട്ടതായും പ്രസക്തമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ധാരണയായതായും ഖത്തർ ട്രിബ്യുൺ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, ഖത്തറിനെതിരെ സൗദി  നേതൃത്വം കൊടുത്ത ഉപരോധത്തിൽ പങ്കാളികളായ യുഎഇ, ബഹ്‌റൈൻ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളുടെ നിലപാട് ഇത് വരെ പുറത്ത് വന്നിട്ടില്ല.നിലവില്‍ ഉപരോധം പിന്‍വലിച്ചതായി പ്രസ്തവാനയൊന്നും വന്നിട്ടില്ല

2017ലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്എന്നീ രാജ്യങ്ങളാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഇതെല്ലാം ഖത്തർ തള്ളിയിരുന്നു. ഇതോടെ അതിർത്തികളടച്ചു. പ്രതിസന്ധി മറികടക്കാൻ ഖത്തർ സ്വന്തം നിലക്ക് ശ്രമം നടത്തി.

ഖത്തറിനെതിരെ പറഞ്ഞിരുന്ന ആരോപണങ്ങൾ നിലനിൽക്കെ മേഖലയുടെ സമാധാനം ലക്ഷ്യം വെച്ചാണ് ഇപ്പോൾ പുതിയ നീക്കം. കര നാവിക-വായു മേഖല തുറന്നെങ്കിലും ഉപരോധത്തിന് കാരണമായി പറഞ്ഞിരുന്ന വിഷയങ്ങള്‍ വരുംനാളുകളില്‍ ചര്‍ച്ച ചെയ്ത്മു പരിഹരിച്ച് മുന്നോട്ട് പോകാനാണ് നീക്കം. ഉപരോധം പിന്‍വലിക്കുന്ന ചര്‍ച്ചകളില്‍  കുവൈറ്റിനൊപ്പം അമേരിക്കയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി. യുഎസ് പ്രസിഡണ്ടായി ജോബൈഡൻ അധികാരമേൽക്കും മുന്നേ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു.  സാംസ്കാരിക പൈതൃക നഗരമായ  അല്‍ ഉലയില്‍ നടക്കുന്ന ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

ഉച്ചകോടിയില്‍ മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ, വിദേശകാര്യങ്ങളില് നിര്‍ണ്ണായക  തീരുമാനങ്ങള് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തറിനെതിരായ ഉപരോധം നീക്കിയെങ്കിലും ഇതിനു പുറമേ, ഇറാനുമായുളള്ള ഗള്ഫ് രാജ്യങ്ങളുടെ ബന്ധം, കൊറോണ പ്രതിസന്ധി തുടങ്ങി മേഖലയില് പരസ്പര താല്പര്യമുള്ള വിഷയങ്ങളും ഉച്ചകോടിയില്‍ ചര്ച്ചയായേക്കുമെന്ന് അറിയുന്നു'
Advertisment