ഫെബ്രുവരി മുതൽ സൗദിയില്‍ ട്രെയിന്‍ യാത്രകാര്‍ക്ക് നിശ്ചിത തൂക്കം ബാഗേജ് കൊണ്ടുപോകാൻ അനുമതി.

author-image
admin
New Update

റിയാദ്:  സൗദിയില്‍ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് സൗദി റെയിൽ‌വേ കമ്പനി (എസ്‌എ‌ആർ) അനുവദനീയമായ തൂക്കം വരുന്ന ബാഗുകളും,  ലഗേജും  കൊണ്ടുപോകാന്‍ അനുമതി നല്‍കി .2021 ഫെബ്രുവരി മുതല്‍ നിയമം പ്രഭാല്യത്തില്‍ വരും, ഇക്കോണമി, ബിസിനെസ്സ്  ക്ലാസ്സിനും ബാഗുകൾക്കും ലഗേജുകൾക്കുമായി പ്രത്യേകം പ്രത്യേകം തൂക്കം നിശ്ചയിചിട്ടുണ്ട്. അനുവദനീയ മായ കിലോയില്‍ കൂടുതല്‍ കൊണ്ടുപോകുന്നവര്‍ക്ക് ചെറിയ ഫീസ്‌ അധികമായി നല്‍കേണ്ടിവരു മെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

ഇക്കോണമി ക്ലാസ് യാത്രക്കാരന് 25 കിലോഗ്രാം ഭാരമുള്ള ഒരു ബാഗ് കയറ്റി അയയ്ക്കണമെന്നും 7 കിലോഗ്രാം ഭാരമുള്ള ഒരു ഹാൻഡ്ബാഗ് കൂടെ കൊണ്ടുപോകാന്‍ സാധിക്കും ബിസിനസ് ക്ലാസ് യാത്രികർക്ക് 32 കിലോഗ്രാം ഭാരമുള്ള ഒരു ബാഗ് കയറ്റി അയയ്ക്കാനും 10 കിലോ ഭാരമുള്ള ഒരു ഹാൻഡ്ബാഗ് കൂടെ കൊണ്ടുപോകാനും അനുവദിക്കുമെന്ന് സൗദിറെയില്‍വെ അറിയിപ്പില്‍ പറയുന്നു.

കൂടാതെ ഇക്കോണമി ക്ലാസ്സ്‌, ബിസിനസ് ക്ലാസ് യാത്രക്കാർക്കും ഒരു അധിക ഹാൻഡ്‌ബാഗ് അല്ലെങ്കിൽ ലാപ്‌ടോപ്പ് കൂടെ കൊണ്ടുപോകാമെന്നും എസ്എആർ അറിയിച്ചു. അനുവദനീയ മായതില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ അധിക ബാഗിന് 70 റിയാലും , തുടര്‍ന്ന് ഓരോ കിലോഗ്രാമിനും 3 റിയാൽ വീതം  നല്‍കേണ്ടിവരുമെന്ന് റെയിൽ‌വേ കമ്പനി അറിയിച്ചു..

Advertisment