Advertisment

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ 210 പേരെ ഇന്ന്‍ ഇന്ത്യയിലെത്തിക്കും.

author-image
admin
New Update

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ( തർഹീല്‍) കഴിയുന്നവർക്കും ലോക്ക്ഡൌണ്‍ സമയത്തും  നാട്ടിലേക്ക് പോകാന്‍ പ്രത്യേക വിമാനം  ഒരുക്കി സൗദി സര്‍ക്കാര്‍  റിയാദിലെയും ദമാമിലെയും തർഹീലുകളിൽ കഴിയുന്ന 210 പേരെ ഇന്ന് രാവിലെ ഒൻപത് മണിക്ക് ഇന്ത്യയിലേക്ക് കൊണ്ട് പോകും. തൊഴിൽ, താമസ നിയമലംഘനത്തിന് പിടിയിലായ ഇവർക്ക് സൗദി സർക്കാറാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നൽകുന്നത്.  റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുക. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഹൈദ്രബാദില്‍ എത്തിയാല്‍ കേരളത്തിലേക്ക് എങ്ങനെയാണ് ഇവരുടെ യാത്രയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

Advertisment

publive-image

റിയാദ് തർഹീലിൽ നിന്നുള്ള 150 പേരും ദമാം തർഹീലിൽ നിന്നുള്ള 60 പേരുമാണ് വിമാനത്തിലുണ്ടാവുക. ഇവരിൽ 30 ഓളം പേർ മലയാളികളാണ്. ദമാം തർഹീലിലെ 60 പേരെയും റിയാദിലേക്ക് കൊണ്ടുവന്ന് ഒരു വിമാനത്തിലാണ് ഇന്ത്യയിലേക്ക് കൊണ്ട് പോകുക. ഇവർക്ക് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നൽകുന്നത് സൗദി സർക്കാറാണ്. ഇവരിൽ  സ്‌പോർട്ടില്ലാത്തവർക്കെല്ലാം എംബസി കഴിഞ്ഞ ദിവസം ഔട്ട് പാസുകൾ വിതരണം ചെയ്തു. കോവിഡ്  പ്രതിസന്ധി മൂലം ഏതാനും പേരെ തർഹീലിൽ നിന്ന് സാമൂഹിക പ്രവർത്തകരുടെ ജാമ്യത്തിൽ പുറത്ത് വിട്ടിരുന്നു. ഇവർക്കും ഈ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചിട്ടുണ്ട്.

നിലവിൽ 400 ലധികം ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ തർഹീൽ കേന്ദ്രങ്ങളിലുള്ളത്. അടുത്ത വിമാന സർവീസുകളിൽ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും. തർഹീലുകളിൽ ഉള്ളവരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ലോക് ഡൌണ്‍ നിലനില്‍ക്കുന്നതിനാലും  അന്താരാഷ്ട്ര വിമാനസർവീസ് റദ്ദാക്കിയതിനെ തുടർന്നും കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കാത്തത് മൂലവും സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ്  സർവീസിന് അനുമതി ലഭിച്ചത്.

Advertisment