റിയാദ് - മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് (മെയ് 28ന്) റിയാദിൽ കാണാതായ തൃശൂർ ചന്ദ്രാപ്പിന്നി സ്വദേശി തളിക്കുളം മുഹമ്മദ് എന്ന സെയ്ദ് മുഹമ്മദ് (57) മരിച്ചതായി റിയാദ് മൻഫൂഹ പോലീസ് അറിയിച്ചു. വിരലടയാളം ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കളാരുമെത്താതിനാൽ മൂന്നു മാസത്തിന് ശേഷം ഓഗസ്റ്റ് 30 ന് റിയാദ് മൻഫൂഹ ഖബർസ്ഥാനിൽ ഖബറടക്കിയതായി പോലീസ് അറിയിച്ചെന്ന് സാമുഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂര്‍ പറഞ്ഞു
/sathyam/media/post_attachments/rFtqBOiJ2f50uhqUeisr.jpg)
മറ്റൊരു മ രണകേസുമായി ഇന്ന് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സി്ദ്ദീഖ് തുവ്വൂരിനെ ഇക്കാര്യമറിയിച്ചത്.
പനി ബാധിച്ച് ശുമൈസി ആശുപത്രിയിൽ മെയ് 28ന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് കാൺമാനില്ലെന്ന വാർത്ത യെത്തിയത്. സഹോദരപുത്രനായ മുഹമ്മദ് അനൂപും സാമൂഹിക പ്രവർത്തകരും വിവിധ ആശുപത്രികളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മാധ്യമങ്ങളിലും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു ഇദേഹത്തെ കാണാതായത്
പോലീസ് പറയുന്നത് ഇദ്ദേഹം റൂമിൽ വെച്ചാണ് മരിച്ചതെന്നും അജ്ഞാത മൃതദേഹമായി ശുമൈസി ആശുപത്രി മോർച്ചറിയിലെത്തിച്ചെന്നും പിന്നീട് വിരലടയാളമെടുത്ത് ആളെ തിരിച്ചറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം ഇന്ത്യൻ എംബസിയെയും സാമൂഹിക പ്രവർത്തകരെയും അറിയിച്ചതാണ്. പക്ഷേ ഫലമുണ്ടായില്ലെന്നും ഒടുവിൽ നഗരസഭയുടെ നേതൃത്വത്തിൽ ഖബറടക്കുക യായിരുന്നുവെന്നും പോലീസ് അറിയിച്ചതായി സിദ്ദീഖ് പറഞ്ഞു.എന്നാൽ ഇദ്ദേഹം കമ്പനിയുടെ താമസസ്ഥലത്ത് എത്തിയിരുന്നില്ല
കഴിഞ്ഞ 30 വർഷത്തോളം സൗദിയിലുണ്ട് സുലൈയിലെ ഫുഡ് കമ്പനി സെയിൽമാനായിരുന്നു . ഭാര്യ: ഫഹ്മീദ. മക്കൾ: ശിഫ, ഫഹീമ. ഫഹദ്. മയ്യിത്തുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ മുഹമ്മദ് അനൂപിനെ സഹായിക്കാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us