‘കടൈക്കുട്ടി സിംഗ’ത്തിലെ നൃത്തരംഗവുമായി സയേഷ

ഫിലിം ഡസ്ക്
Sunday, May 2, 2021

വനമകൻ, കാപ്പാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നായികയാണ് സയേഷ. ‘കടൈക്കുട്ടി സിംഗം’ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായി എത്തിയതോടെയാണ് സയേഷ കൂടുതൽ പ്രേക്ഷക പ്രിയങ്കരിയായത്. ഇപ്പോഴിതാ, ചിത്രത്തിൽ ഒട്ടും ആസൂത്രിതമല്ലാതെ നൃത്തം ചെയ്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

നൃത്തം തുടരാൻ ഡാൻസ് മാസ്റ്റർ ആവശ്യപ്പെട്ടപ്പോൾ സ്വന്തം മനസിലുള്ള ചുവടുകൾ പകർത്തുകയായിരുന്നു നടി. ഒട്ടും പ്രതീക്ഷികാത്തതായിരുന്നുവെങ്കിലും ഗാനരംഗത്തിൽ ആ ചുവടുകൾ മനോഹരമായി എന്ന് പറയുകയാണ് സയേഷ.

 

View this post on Instagram

 

A post shared by Sayyeshaa (@sayyeshaa)

×