New Update
കൊച്ചി: എസ്ബിഐയുടെ റിപ്പോ അധിഷ്‌ഠിത ഭവനവായ്‌പ പദ്ധതി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിലേക്ക്. റിപ്പോ അധിഷ്‌ഠിതമാകുമ്ബോള്‍ പലിശ 8.40 ശതമാനമാനമായി കുറയും. നിലവിൽ മാര്‍ജിനല്‍ കോസ്ററ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) അധിഷ്ഠിതമായ പലിശനിരക്കാണ് എസ്.ബി.ഐ ഭവന വായ്‌പയ്ക്ക് ഈടാക്കുന്നത്.
Advertisment
30 വര്‍ഷം കാലാവധിയുള്ള, 75 ലക്ഷം രൂപയുടെ ഭവനവായ്‌പയ്ക്ക് ഇതുപ്രകാരം പലിശ 8.55 ശതമാനമാണ്.
അതേസമയം, തിരിച്ചടവ് കാലാവധി 35 വര്‍ഷം വരെയായി ഉയരും.5.75 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്. ഇതോടൊപ്പം 2.65 ശതമാനം അധികനിരക്കാണ് എസ്.ബി.ഐ ഈടാക്കുക. എം.സി.എല്‍.ആര്‍ അധിഷ്‌ഠിത വായ്‌പാ പദ്ധതി തുടരുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എം.സി.എല്‍.ആര്‍ പ്രകാരം വായ്‌പയെടുത്തവര്‍ക്ക് 0.25 ശതമാനം ഫീസ് നല്‍കി റിപ്പോ അധിഷ്‌ഠിത പദ്ധതിയിലേക്ക് മാറാനും അവസരമുണ്ടാകും.