Advertisment

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയ നിയന്ത്രണവുമായി എസ്ബിഐ ; 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയ നിയന്ത്രണവുമായി എസ്ബിഐ. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറക്കാനാണ് പുതിയ നീക്കമെന്നാണ് എസ് ബി ഐ വ്യക്തമാക്കുന്നത്.

Advertisment

publive-image

നിലവിൽ 40,000 രൂപവരെ എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല.

ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായി നിർത്തിയത്. എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും കാര്‍ഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക പിന്‍വലിക്കുന്ന രീതി വ്യാപകമായി ശ്രദ്ധയില്‍പ്പെടുന്നുവെന്നാണ് വിശദീകരണം.

ഇത്തരത്തില്‍ ഒന്നിച്ച് പണം പിന്‍വലിക്കുന്നത് ബാങ്കിന് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് നിരീക്ഷണം. പുതിയ മാറ്റത്തെക്കുറിച്ച് എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

Advertisment