കുമാരസ്വാമി പരാജയപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം ഇല്ലെങ്കില്‍ ഒരു നിമിഷം പോലും പാഴാക്കാതെ  നാളെ രാജിവെക്കണം ;  ഇത് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയമാണ്. വിമത എം.എല്‍.എമാരുടേയും വിജയമാണ്  ;സ്പീക്കറുടെ അധികാരം ഭാവിയില്‍ കോടതി തീരുമാനിക്കുമെന്ന് യെദ്യൂരപ്പ  

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ബെംഗളൂരു: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍കുമാരസ്വാമി രാജിവെക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ.

‘കുമാരസ്വാമി പരാജയപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം ഇല്ലെങ്കില്‍ അദ്ദേഹം നാളെ രാജിവെക്കണം. സുപ്രീം കോടതി വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയമാണ്. വിമത എം.എല്‍.എമാരുടേയും വിജയമാണ്. ഇത് ഒരു ഇടക്കാല ഉത്തരവ് മാത്രമാണ്. സ്പീക്കറുടെ അധികാരം ഭാവിയില്‍ കോടതി തീരുമാനിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

×