ഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിനിടയില്‍ പ്രായമായവര്‍ക്ക് ചികിത്സയില്‍ മുന്‍ഗണന നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും പ്രവേശനത്തിനും ചികിത്സയ്ക്കും പ്രായമായവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
/sathyam/media/post_attachments/IUDeaIM5TwhP27xxmEX2.jpg)
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ എസ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് 2020 ഓഗസ്റ്റ് 4 ലെ മുൻ ഉത്തരവ് പരിഷ്കരിച്ചു. കൊറോണ വൈറസ് ബാധിച്ചേക്കാവുന്ന പ്രായമായവരെ പ്രവേശിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും മുൻഗണന നൽകാൻ സർക്കാർ ആശുപത്രികളോട് മാത്രമായിരുന്നു മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഷ്‌ക്കരിച്ചിരിക്കുന്നത്.
ഒഡീഷയും പഞ്ചാബും ഒഴികെ മറ്റൊരു സംസ്ഥാനവും കോടതി പുറപ്പെടുവിച്ച മുൻകൂർ നിർദേശങ്ങൾ പാലിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദാംശങ്ങൾ നൽകിയിട്ടില്ല. മുതിർന്ന അഭിഭാഷകൻ അശ്വനി കുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായമായവർക്ക് ആശ്വാസം നൽകുന്നതിനായി നൽകിയ പുതിയ നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി മൂന്ന് ആഴ്ച സമയം അനുവദിച്ചു.