New Update
/sathyam/media/post_attachments/GUKkQqMnYeZNeXGPKl4b.jpg)
എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുളള വിദ്യാഭ്യാസ മുറി, വിവാഹ സഹായം തുടങ്ങിയ ഫണ്ടുകള്‍ ക്ലര്‍ക്കായിരുന്ന രാഹുലിന്റെ നേത്യത്വത്തില്‍ തട്ടിയെടുത്തെന്നാണ് കേസ്.പിന്നോക്ക വിഭാഗത്തിനുള്ള 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
Advertisment
സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി രാഹുൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ഇയാൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ മുൻപ് വ്യക്തമാക്കിയിരുന്നു . വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us