/sathyam/media/post_attachments/ET8XO6TJoH2n1KhcP14Y.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ ക്ഷണിച്ച് ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. 2011ല്‍ ലോക്പാല്‍ വിഷയത്തില്‍ നടത്തിയതുപോലുള്ള സമരം ചെയ്യണമെന്നാണ് ആദേശ് ഗുപ്ത ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനെതിരെ രൂക്ഷമായ മറുപടിയുമായി ഹസാരെയും രംഗത്തെത്തി. ആം ആദ്മി സര്‍ക്കാര്‍ അഴിമതി ചെയ്യുന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് എന്തുകൊണ്ട് നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ഹസാരെ ചോദിച്ചു. അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്താണ് നിങ്ങള്‍ അധികാരത്തിലെത്തിയതെങ്കിലും ജനങ്ങളുടെ ജീവിതത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹസാരെ വിമര്‍ശിച്ചു.
ജനങ്ങളുടെ ഭാവി മികച്ചതാക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയാത്ത സാഹചര്യത്തില്‍ താന്‍ ഡല്‍ഹിയിലേക്ക് എന്തിന് വരണമെന്നും ഹസാരെ ചോദിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപി 83 വയസുള്ള പണമോ അധികാരമോ ഇല്ലാത്ത തന്നെ സമരം ചെയ്യാന്‍ ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം തുറന്നടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us