സ്കൂളില്‍ വച്ച് ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി യുവ അധ്യാപികയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി ! പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 6, 2019

ന്യൂഡൽഹി∙ സ്കൂളില്‍ വച്ച് ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തെക്കു കിഴക്കൻ ഡൽഹിയിലെ ജസോളയിലാണ് സംഭവം.

കുട്ടികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുക്കണമെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ അധ്യാപികയെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ 27 കാരിയായ അധ്യാപികയുടെ പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് ശര്‍മയെ ഡൽഹി സരിത വിഹാർ പൊലീസ് അറസ്റ്റ് ചെയ്തു.

2017 ജൂണിലാണ് സംഭവം.സ്കൂള്‍ സമയം കഴിഞ്ഞും എക്സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അധ്യാപികയെ വിളിച്ചുവരുത്തിയത്. പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് കുടിക്കാന്‍ നല്‍കിയ ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി.

പിന്നീട് അബോധാവസ്ഥയിലായ അധ്യാപികയെ രാകേഷ് ശര്‍മ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പീഡനവിവരം പുറത്തുപറഞ്ഞാൽ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും അധ്യാപിക പരാതിയിൽ പറയുന്നു.

×