പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; സ്കൂൾ പ്രിൻസിപ്പൽ പോസ്കോ കേസിൽ അറസ്റ്റിൽ

New Update

publive-imageകോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി. വടകര മടപ്പള്ളി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി സ്വദേശി പൊതുവാടത്തിൽ കെ.കെ.ബാലകൃഷ്ണൻ (53) ആണ് പിടിയിലായത്. ഇയാളുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ചോമ്പാല പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment

പൊലീസ് എത്തിയപ്പോൾ സ്ഥലത്ത് നാട്ടുകാർ സംഘടിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തിയാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.

Advertisment