/sathyam/media/post_attachments/noVCZBTZFsKPNAj46i5t.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ തീരുമാനിച്ചത് പോലെ ജൂണ്‍ ഒന്നിന് തുടങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചാകും സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അധ്യാപകരോ കുട്ടികളോ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പോഗ്രാം സമിതി യോഗം അറിയിച്ചു.
വിക്ടേഴ്‌സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും.
പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂറുമാകും ക്ലാസുകള്‍.