Advertisment

ബോട്ടുതകര്‍ന്ന് നടുക്കടലില്‍ അകപ്പെട്ടതോടെ സ്വന്തം കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി മൂത്രം കുടിച്ച് ജീവന്‍ നിലനിലര്‍ത്തി; ഒടുവില്‍ അമ്മയ്ക്ക് ദാരുണാന്ത്യം, രക്ഷ പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത് നിര്‍ജലീകരണം മൂലം മരിച്ച അമ്മയുടെ ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിലയില്‍

New Update

വെനസ്വേല: വെനസ്വേലയിൽ നിന്നുള്ള ഒരു അമ്മ തന്റെ മക്കളുടെ ജീവന്‍ പിടിച്ചുനിര്‍ത്തിയ സംഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്‌.  സെപ്റ്റംബർ 3 -ന് മേരി ചാക്കനും ഭർത്താവും അവരുടെ 6 -ഉം 2 -ഉം വയസ്സുള്ള രണ്ട് മക്കളും ഹിഗ്വേറോട്ട് മുതൽ വെനിസ്വേലയിലെ ടോർട്ടുഗ ദ്വീപിലേക്ക് മറ്റ് അഞ്ച് ആളുകളുമായി ഉല്ലാസയാത്രയിലായിരുന്നു.

Advertisment

publive-image

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകർന്നതിനെ തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെട്ടു പോവുകയായിരുന്നു. തകർന്ന ബോട്ടിന്റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോൺ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്.

എന്നാൽ ഭക്ഷണമോ വെള്ളമോ കയ്യിൽ ഇല്ലാത്തതിനാൽ ആറുവയസ്സുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസ്സുകാരിയായ മരിയയുടെയും ജീവൻ നിർത്തുന്നതിനായി മരിലി മുലപ്പാൽ നൽകുകയായിരുന്നു. നാലുദിവസം സ്വന്തം മൂത്രം കുടിച്ച് ജീവൻ നിലനിർത്തിയാണ് മരിലി മക്കളെ മുലയൂട്ടിയത്.

ഒടുവിൽ കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും കുട്ടികൾ അമ്മയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന കാഴ്ചയാണ് കണ്ടത്. മൂത്രം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിലി മരിച്ചത്.

കുട്ടികൾ ഇരുവരും നിർജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാൻ ബോട്ടിന്റെ തകർന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്.

രക്ഷാസംഘം ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു. വിശദമായ പരിശോധനയിൽ ഇലക്ട്രോലൈറ്റുകളിൽ കാര്യമായ കുറവ് വന്നതിനെ തുടർന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് എന്ന് കണ്ടെത്തി. മരിലിയുടെ ഭർത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

BOAT ACCIDENT
Advertisment