ചരിത്രത്തിലാദ്യമായി രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവരെ ഒഴിവാക്കാൻ കോൺഗ്രസ് ! തുടർച്ചയായി തോറ്റവരെ ഒഴിവാക്കുന്നതോടെ പല സ്ഥിരം മുഖങ്ങളും ഇക്കുറി വീട്ടിലിരിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവരെയും പരിഗണിക്കില്ല. യുവാക്കൾക്കും വനിതകൾക്കും 50 ശതമാനം സീറ്റ് ! സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാർ. നാളെ സ്ക്രീനിങ് കമ്മറ്റി യോഗം. അഞ്ചു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന നിർദേശം തള്ളി !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 5, 2021

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകുമെന്ന് ഉമ്മൻ ചാണ്ടി. 50 ശതമാനം സീറ്റുകളാകും ഇങ്ങനെ മാറ്റി വയ്ക്കുക. രണ്ടു തവണ തോറ്റവർക്ക് ഇക്കുറി സീറ്റ് ഇല്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവരെയും ഇത്തവണ പരിഗണിക്കില്ല. പുതുമുഖങ്ങളായിരിക്കും ഇത്തവണ പട്ടികയിൽ ഉണ്ടാകുന്നതെന്നാണ് സൂചന.

എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. നാളെ സ്ക്രീനിങ് കമ്മറ്റി യോഗം ചേരും. ഒന്നിലധികം പേരെ ഉൾപ്പെടുത്തിയാകും ഓരോ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക.

നേരത്തെ അഞ്ചു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും യോഗം ആ നിർദേശം തള്ളി.

 

×