ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാർഡിനായുള്ള തെരച്ചിൽ തുടരുന്നു. ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിനെയാണ് കാണാതായത്.
Advertisment
വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ് കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. അടുത്തുള്ള ഹോട്ടൽ ഉടമ, ജോൺസണെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.