വിദ്യാഭാസ യോഗ്യത വളരെ കുറവും ജോലി ചെയ്ത് ജീവിക്കാൻ മനസ്സുമുള്ള ഏതൊരു വ്യക്തിക്കും അവസാനം അഭയമാകുന്നത് വ്യാപാര മേഖലയാണ്, ആ വ്യാപാര മേഖല നിങ്ങളുടെ പോരായ്മകൾ കൊണ്ട് 700 ദിവസം കഴിഞ്ഞു സർ പൂട്ടിയിട്ട് ! ഈ പോസ്റ്റ്‌ കാണുന്ന ആളുകൾ ആർക്കെങ്കിലും ഈ സുഹൃത്തിന് ഒരു തൊഴിൽ കൊടുക്കാൻ സാധിക്കുമെങ്കിൽ ചെയ്യാമോ? എന്ത് ജോലിയും ചെയ്തോളും; ഈ സുഹൃത്ത് ഞാൻ തന്നെയാണ് ഇത് എന്റെ വീടാണ്

New Update

publive-image

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിയന്ത്രണങ്ങള്‍ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് സെബിന്‍ എബ്രഹാം എന്ന യുവാവിന്റെ ഫേസ്ബുക്ക് ശ്രദ്ധേയമാകുന്നത്. സ്വന്തം അവസ്ഥ തന്നെയാണ് സെബിന്‍ വിവരിക്കുന്നത്.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്...

ഈ പറയുന്നത് രാഷ്ട്രീയം അല്ല... ഒരു സുഹൃത്തിന്റെ അവസ്ഥയാണ്. അസംഘടിത മേഖലയിൽ തൊഴിലെടുത്ത് ജീവിച്ചിരുന്ന, ആരുടേയും മുൻപിൽ കൈനീട്ടാൻ മടിച്ചിരുന്ന ഒരു ശരാശരി മലയാളി ആത്മാഭിമാനം അടിയറവ് വെച്ചുകൊണ്ട് ഭരണകൂടത്തോട് നടത്തുന്ന അപേക്ഷയാണ്.

ധാരാളം പ്രാരാബ്ദങ്ങളുടെ നടുവിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് 14 വയസ്സിൽ ജോലിതേടി ഇറങ്ങിയതാണ് ആ സുഹൃത്ത്. അന്ന് അഭയം കിട്ടിയത് അസംഘടിത തൊഴിലാളികൾ മാത്രം ജോലിചെയ്യുന്ന ഹോട്ടൽ മേഖല ആയിരുന്നു. ഒരുപാട് കാലം ഹോട്ടൽ മേഖലയിൽ കുടുംബം പുലർത്താൻ ആ സുഹൃത്ത് ജോലി ചെയ്തു. പലതരം ജോലികൾ ചെയ്താണ് ജീവിച്ചു വന്നിരുന്നത്.

എല്ലാവരും പറയുന്നതും ഉപദേശിക്കാറുള്ളതും പോലെ വിദ്യാഭ്യാസം ഒരിക്കൽ ഉപേക്ഷിക്കേണ്ടി വന്നാൽ വീണ്ടും തുടങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിദ്യാഭാസ യോഗ്യത വളരെ കുറവും ജോലി ചെയ്ത് ജീവിക്കാൻ മനസ്സുമുള്ള ഏതൊരു വ്യക്തിക്കും അവസാനം അഭയമാകുന്നത് വ്യാപാര മേഖലയാണ്.

ആ വ്യാപാര മേഖല നിങ്ങളുടെ പോരായ്മകൾ കൊണ്ട് 700 ദിവസം കഴിഞ്ഞു സർ പൂട്ടിയിട്ട്. അസംഘടിത തൊഴിൽ മേഖലയിൽ ഉള്ള തൊഴിലാളികൾ പണിയില്ലാതെ വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാവുന്നു. കിറ്റ് മാത്രം പോര സർ വസ്ത്രം വേണം, ഹൈറേഞ്ച് മേഖല ആണ് മഴക്കാലത്തിന് മുൻപ് വീടുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണം,( ചിത്രത്തിൽ ഉള്ളത് കഴിഞ്ഞ കാറ്റിൽ മരം വീണ് തകർന്ന സുഹൃത്തിന്റെ വീടാണ്).

ബാങ്ക് ലോൺ അടക്കണം, കറന്റ്‌ ബിൽ അടക്കണം...ഇതിനെല്ലാം കാശ് വേണമെങ്കിൽ തൊഴിൽ വേണം. തൊഴിൽ വേണമെങ്കിൽ നിങ്ങളുടെ മണ്ടന്മാരായ ഉപദേശകരെ മാറ്റി വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളെ നിയമിക്കൂ. ഞങ്ങൾക്ക് തൊഴിൽ ചെയ്ത് വരുമാനം ഉണ്ടാക്കാൻ അവസരം തരൂ

ഈ പോസ്റ്റ്‌ കാണുന്ന ആളുകൾ ആർക്കെങ്കിലും ഈ സുഹൃത്തിന് ഒരു തൊഴിൽ കൊടുക്കാൻ സാധിക്കുമെങ്കിൽ ചെയ്യാമോ? എന്ത് ജോലിയും ചെയ്തോളും

NB : ഈ സുഹൃത്ത് ഞാൻ തന്നെയാണ് ഇത് എന്റെ വീടാണ് ?

Advertisment