ഏഴാച്ചേരിയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്ത് വിറകടുപ്പിൽ നിന്നും തീ പിടിച്ച് പൊള്ളലേറ്റ ബാങ്ക് മാനേജർ മരിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, November 26, 2020

ഏഴാച്ചേരി: ഏഴാച്ചേരിയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്ത് വിറകടുപ്പിൽ നിന്നും തീ പിടിച്ച് പൊള്ളലേറ്റ ബാങ്ക് മാനേജർ മരിച്ചു. ഏഴാച്ചേരി വെട്ടുവയലിൽ കുടുംബാംഗവും സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ശാഖയിൽ അസി. മാനേജരുമായിരുന്ന സെബിൻ എബ്രഹാം (27) ആണ് മരിച്ചത്‌.

സെബിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. അമ്മ കുസുമവും ( 67) പൊള്ളലേറ്റ് ചികിത്സയിലാണ്. നവംബർ 18ന് രാവിലെ ആയിരുന്നു അപകടം .

×